ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സികളുടെ നിറം പച്ച നിറമായി അംഗീകരിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹീം അല്‍റുഅസാഅ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും പൊതു ഗതാഗത അതോറിറ്റിക്കുമായിരിക്കും വിമാനത്താവള ടാക്സികളുടെ പൂര്‍ണ നിയന്ത്രണം.
അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് നല്‍കുക, പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവ അതോറിറ്റികളുടെ പരിധിയിലുള്‍പ്പെടും. ഉപഭോക്താക്കള്‍ക്കുള്ള സേവനവും പ്രത്യേകതകളും സംബന്ധിച്ച വിവരണം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഔദ്യോഗിക സൈറ്റില്‍ വിശദമായി വെളിപ്പെടുത്തുമെന്നും അതോറിറ്റി പറഞ്ഞു.
Comments are closed.