Times Kerala

ബോളിവുഡ് ചിത്രം ‘ദബാംഗ് 3’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ‘ദബാംഗ് 3’ലെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന   പുതിയ ബോളിവുഡ് ചിത്രമാണ് ദ’ബാംഗ് 3′. സോനാക്ഷി സിന്‍ഹ  നായികയായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.  ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആണ്. ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ദിലീപ് ശുക്ലയാണ്. പ്രഭുദേവയും, ദിലീപ് ശുക്ലയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. .

സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സല്‍മാന്‍ ഖാന്‍ ഫിലിംസ്, അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം കന്നഡ, തമിഴ്, തെലുങ്ക് ഡബ്ബ് പതിപ്പുകള്‍ക്കൊപ്പം 2019 ഡിസംബര്‍ 20 ന് ഹിന്ദിയില്‍ റിലീസ് ചെയ്യും

Related Topics

Share this story