Times Kerala

വിദേശതൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു

 
വിദേശതൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു

വിദേശതൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഫിറ്റ്നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം.

ആദ്യഘട്ടമായി മസ്കത്ത് ഗവര്‍ണറേറ്റിലാകും ഫിറ്റ്നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. പുതുതായി റസിഡന്‍റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കുമുള്ള വൈദ്യ പരിശോധന ഇവിടെയാകും നടത്തുക. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരം ആരോഗ്യ മന്ത്രാലയം അവതരിപ്പിക്കാന്‍ പോകുന്ന നിരവധി പദ്ധതികളില്‍ ഒന്നാണ് ഇത്. ഏറ്റവും ആധുനികമായ മെഡിക്കല്‍-തൊഴില്‍പരമായ ആരോഗ്യ പരിശോധനാ സംവിധാനമാകും ഇവിടെയുണ്ടാവുക.

റസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട റോയല്‍ ഒമാന്‍ പൊലീസ് അടക്കം വിവിധ വകുപ്പുകളുമായി ഇവിടത്തെ സംവിധാനങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. വിദേശതൊഴിലാളികളിലെ പകര്‍ച്ചവ്യാധി പരിശോധനക്ക് സമഗ്രവും ആധുനികവുമായ നടപടിക്രമങ്ങളാകും പുതിയ ഫിറ്റ്നസ് കേന്ദ്രത്തിലുണ്ടാവുക. പരിശോധനാ നിലവാരത്തിലെ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയമാകും തയാറാക്കുക. മെഡിക്കല്‍ ടെസ്റ്റ് പരിശോധനാ ഫലം റോയല്‍ ഒമാന്‍ പൊലീസിന്റെ പാസ്പോര്‍ട്ട്സ് ആന്‍റ് റസിഡന്‍സസ് സംവിധാനത്തിലേക്ക് ഇലക്‌ട്രോണിക്ക് രീതിയില്‍ അയച്ചുനല്‍കുകയും ചെയ്യും. ഇതിന് ശേഷമാകും റസിഡന്‍റ് കാര്‍ഡ് അനുവദിക്കുക.

Related Topics

Share this story