Times Kerala

മെക്‌സിക്കോയില്‍ ഇന്ത്യാക്കാരായ 311 പേരെ നാടുകടത്തി

 
മെക്‌സിക്കോയില്‍ ഇന്ത്യാക്കാരായ 311 പേരെ നാടുകടത്തി

മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഇന്ത്യാക്കാരായ 311 പേരെ നാടുകടത്തി . ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും . അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ കണ്ടെത്തണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത് .

മെക്സിക്കോയില്‍ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസം തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തില്‍ തൊലുക സിറ്റി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു .

Related Topics

Share this story