Times Kerala

പോര്‍ഷെയുടെ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈക്കന്‍റെ പുതിയ ‘ ബേസ് വേരിയന്റ് ടൈകന്‍ 4 S’ അവതരിപ്പിച്ചു

 
പോര്‍ഷെയുടെ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈക്കന്‍റെ പുതിയ ‘ ബേസ് വേരിയന്റ് ടൈകന്‍ 4 S’ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈക്കന്‍റെ പുതിയ ‘ ബേസ് വേരിയന്റ് ടൈകന്‍ 4 S’ അവതരിപ്പിച്ചു . ടൈകന്‍ ടര്‍ബോ, ടൈകന്‍ ടര്‍ബോ എസ് എന്നിവയ്ക്ക് സമാനമായ മൂന്നാമത്തെ ടൈകന്റെ വകഭേദമാണിതെന്ന് കമ്പനി  അറിയിച്ചു .

ആദ്യ രണ്ട് മോഡലുകളെക്കാള്‍ വില 4S പതിപ്പിന് കുറവായിരിക്കുമെന്നാണ് വിവരം . അടുത്ത വര്‍ഷം ടൈകന്‍ ഇലക്‌ട്രിക് ഇന്ത്യന്‍ വിപണിയില്‍ എത്തും . 79.2kWh , 93.4 kWh ,എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ ടൈകന്‍ 4 S ലഭ്യമാകും. 530 എച്ച്‌പി, 571 എച്ച്‌പി കരുത്തേകുന്നതാണ് ഇവ. മുന്നിലും പിന്നിലുമായിട്ടാണ് ഇതിലെ രണ്ട് ഇലക്‌ട്രിക് മോട്ടോറിന്റ സ്ഥാനം.
800V ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് വാഹനത്തിനുള്ളത് . പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.0 സെക്കന്‍ഡ് മാത്രം മതി . വാഹനത്തിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. പെര്‍ഫോമെന്‍സ് ബാറ്ററിയില്‍ ഒറ്റചാര്‍ജില്‍ 407 കിലോമീറ്ററും പെര്‍ഫോമെന്‍സ് ബാറ്ററി പ്ലസില്‍ 463 കിലോമീറ്ററും സഞ്ചരിക്കും .

Related Topics

Share this story