chem

ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി

ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി. പിക്സല്‍ 4, പിക്സല്‍ 4 എക്സ് എല്‍ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

5.7 ഇഞ്ച് എച്ച്‌ഡിപ്ലസ് ഡിസ്പ്ലേയാണ് പിക്സല്‍ 4 ന്റേത്. പിക്സല്‍ 4 എക്സ്‌എലിന് 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീന്‍ ആണുള്ളത്. പിക്സല്‍ ഫോണുകളിലെ റാം ശേഷി 6 ജിബി ആക്കി വര്‍ധിപ്പിച്ചു. 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്.

എട്ട് മെഗാപിക്സലിന്റേതാണ് ഫോണിലെ സെല്‍ഫി ക്യാമറ. രണ്ട് ഇന്‍ഫ്രാറെഡ് ഫെയ്സ് അണ്‍ലോക്ക് സെന്‍സറുകളും ഫെയ്സ് അണ്‍ലോക്ക് ഡോട്ട് പ്രൊജക്ടര്‍, ഫെയ്സ് അണ്‍ലോക്ക് ഫ്ളഡ് ഇലുമിനേറ്റര്‍, സോളി-റഡാര്‍ ചിപ്പ് സെല്‍ഫി ക്യാമറയ്ക്കൊപ്പമുണ്ടാവും.
12 എംപി സെന്‍സര്‍ പ്രധാന ക്യാമറയായെത്തുന്ന ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. 16 എംപി ടെലിഫോട്ടോലെന്‍സ് ആണ് രണ്ടാമത്തേത്.

2800 എംഎഎച്ച്‌ ബാറ്ററിയാണ് പിക്സല്‍ 4ലുള്ളത്. പിക്സല്‍ 4 എക്സ് എലില്‍ 3700 എഎഎച്ചിന്റേതാണ് ബാറ്ററി.കറുപ്പ്, വെള്ള, ഓറഞ്ച് നിറങ്ങളില്‍ പിക്സല്‍ 4 ഫോണുകള്‍ വിപണിയിലെത്തും. എന്നാല്‍ പിക്സല്‍ 4 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തില്ല.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->