Times Kerala

ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസിക്ക്

 
ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസിക്ക്

ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ആറാം തവണയാണ് മെസി ഇതിനര്‍ഹനാവുന്നത്.

പിഎസ്ജി താരം കിലിയന്‍ എംബാപ്പയെ പിന്തള്ളിയാണ് മെസി തുടര്‍ച്ചയായ മൂന്നാം തവണ പുരസ്‌കാരം നേടിയത്. 2018-19 ലാലിഗ സീസണില്‍ ബാഴ്‌സക്കായി മെസി 36 ഗോളുകള്‍ നേടിയിരുന്നു.

Related Topics

Share this story