Times Kerala

256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുമായി റിയല്‍മി X2 പ്രൊ പുറത്തിറക്കി

 
256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുമായി റിയല്‍മി X2 പ്രൊ പുറത്തിറക്കി

റിയല്‍മിയുടെ X2 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .മൂന്നു വേരിയന്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഡിസംബറിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് . 6 ജിബിയുടെ വേരിയന്റുകള്‍ക്ക് CNY 2,599 (ഏകദേശം Rs 26,100) രൂപയും 8 ജിബിയുടെ വേരിയന്റുകള്‍ക്ക് CNY 2,799 (ഏകദേശം Rs 28,100) രൂപയും ആണ് വില വരുന്നത് .

റിയല്‍മിയുടെ X2 പ്രൊ

6.5 ഇഞ്ചിന്റെ ഫുള്‍ HD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടര്‍ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നല്‍കിയിരിക്കുന്നു.

4 പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .64 മെഗാപിക്സല്‍ + 13 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ നാലു പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .എന്നാല്‍ റിയല്‍മിയുടെXT ഫോണുകള്‍ എത്തിയിരുന്നത് 64 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ നാല് പിന്‍ ക്യാമറകളിലായിരുന്നു .എന്നാല്‍ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളായിരുന്നു റിയല്‍മി XT മോഡലുകള്‍ക്കുള്ളത് .
4K വീഡിയോ റെക്കോര്‍ഡിങ് ഇതിനുണ്ട് .6 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ സ്റ്റോറേജുകളില്‍ & 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ലഭ്യമാകുന്നതാണ്.4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .SuperVOOC ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഈ സ്മാര്‍ട്ട് ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു .

Related Topics

Share this story