തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു
Oct 16, 2019, 11:39 IST
ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമാണ് കൈദി. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി.
നരേന്, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.