Times Kerala

ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ ൻറെ സെന്‍സറിങ് പൂര്‍ത്തിയായി

 
ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ ൻറെ  സെന്‍സറിങ് പൂര്‍ത്തിയായി

നവാഗതനായ സ്വപ്‌നേഷ് കെ. നായർ  സംവിധാനം ചെയ്യുന്നത്ന  പുതിയ ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രത്തിലെ സെന്‍സറിങ് പൂര്‍ത്തിയായി . U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും.

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. പി. ബാലചന്ദ്രന്റേതാണ് തിരക്കഥ.

Related Topics

Share this story