Times Kerala

നീയാണ് ഞങ്ങളുടെ പ്രകാശം,ദൈവം അയച്ച മാലാഖ, ; മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്  സണ്ണി ലിയോണ്‍

 
നീയാണ് ഞങ്ങളുടെ പ്രകാശം,ദൈവം അയച്ച മാലാഖ, ; മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്  സണ്ണി ലിയോണ്‍

മകള്‍ നിഷ കൗര്‍ വെബ്ബറിന്റെ നാലാം പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രത്യേക പിറന്നാള്‍ പാര്‍ട്ടി തന്നെയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവള്‍ക്കുവേണ്ടി ഒരുക്കിയത്.

സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു. ‘എന്റെ കുഞ്ഞുമാലാഖയ്ക്ക് പിറന്നാള്‍ ആശംസകളെ’ന്നാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇരുവരുടെയും ഇരട്ടക്കുട്ടികളായ നോഹും അഷറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ‘എനിക്ക് ദൈവത്തില്‍നിന്ന് ലഭിച്ച സമ്മാന’മെന്നാണ് ഡാനിയല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിറന്നാളിന് മകള്‍ക്ക് സമ്മാനമായി നല്‍കാന്‍ പാവകള്‍ വാങ്ങുന്ന ചിത്രങ്ങളും അവര്‍ പങ്കുവച്ചിരുന്നു.

മൂന്ന് നഗരങ്ങഴില്‍ നിന്നാണ് മകള്‍ക്കുള്ള സമ്മാനങ്ങള്‍ ഇവര്‍ വാങ്ങിയത്. നിഷ ഇവര്‍ക്കൊപ്പമെത്തിയതിന് ശേഷമുള്ള രാണ്ടാമത്തെ പിറന്നാളാണിത്. മകളെ സന്തോഷിപ്പിക്കാനായി നിറയെ സമ്മാനങ്ങളാണ് ഇവര്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. നിഷയുടെ മൂന്നാം പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത് മെക്‌സിക്കോയിലായിരുന്നു.

നീയാണ് ഞങ്ങളുടെ പ്രകാശം,ദൈവം അയച്ച മാലാഖ, ; മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്  സണ്ണി ലിയോണ്‍

Related Topics

Share this story