Times Kerala

തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തു

 
തമിഴ്  ചിത്രം ‘കൈദി’യുടെ പുതിയ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  പുതിയ തമിഴ് ചിത്രമാണ് കൈദി. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി . കാര്‍ത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്.

നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫിലോമിന്‍ രാജ് എഡിറ്റിംഗ് കൈകാര്യം ചെയ്തപ്പോള്‍ സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Topics

Share this story