Times Kerala

ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടോവിനോ തോമസും സംയുക്താ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റൂബി ഫിലിംസ് ആന്‍ഡ്‌ കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

Related Topics

Share this story