Times Kerala

ബദാം എപ്പോള്‍ കഴിക്കണം എങ്ങിനെ കഴിക്കണം

 
ബദാം എപ്പോള്‍ കഴിക്കണം എങ്ങിനെ കഴിക്കണം

പോഷകങ്ങളുടെ കലവറയാണ് ബദാം. എന്നാല്‍ ദിവസവും ബദാം കഴിക്കാമോ? ഒരു ദിവസം എത്ര ബദാം കഴിക്കാം? ഏതു സമയത്തു കഴിക്കണം? പ്രമേഹരോഗികള്‍ക്ക് ബദാം കഴിക്കാമോ? തുടങ്ങി നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും.

ബദാം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പു കൂട്ടുമോ എന്നതാണ് മിക്കവരുടെയും പ്രധാന സംശയം . ബദാമില്‍ കൊഴുപ്പിന്റെ അളവുണ്ട് കൂടിയ അളവില്‍ പ്രോട്ടീന്‍ നാരുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു .നമുക്ക് ആവശ്യമുള്ള നല്ല കൊളസ്ട്രോള്‍ (HDL ) പ്രദാനം ചെയ്യാന്‍ കഴിവുള്ള ഒരു സംഗതിയാണ് ബദാം.മാത്രമല്ല ഇതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട് .പതിവായി ബദാം കഴിക്കുന്നത് ശരീരഭാരം കുറയുവാന്‍ സഹായിക്കും .മാത്രമല്ല ഇതൊരു നല്ല ലിവര്‍ സപ്പ്‌ളിമെന്റ ആണ് .ഫാറ്റി ലിവര്‍ ,ലിവറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നമുള്ളവര്‍ SGPT യുടെ അളവ് കൂടുതലുള്ളവര്‍ ഒക്കെ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ് എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത് .രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും നല്ലതാണ് ബദാം .പൊണ്ണത്തടി കുറക്കുന്നതിനും ,ഷുഗറിന്റെ അളവ് കുറക്കുന്നതിനും ശരീരത്തിന് ആവശ്യമായ എനര്‍ജി പ്രദാനം ചെയ്യുന്നതിനും ബദാമിന് കഴിവുണ്ട്.

30 ഗ്രാം ബദാമില്‍ ഏകദേശം 220 ക്യാലറി ഊര്‍ജം അടങ്ങിയിട്ടുണ്ട് ,ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ തൊലിക്ക് നല്ല മാര്‍ദവം നല്‍കും ,അതുകൊണ്ടാണ് മിക്ക കോസ്മെറ്റിക്കുകളിലും ബദാം ചേരുവ ആകുന്നതു മാത്രമല്ല മഗ്‌നീഷ്യം ,കാല്‍സ്യം തുടങ്ങിയ ന്യൂട്രിയന്റുകള്‍ നമ്മുടെ ശരീരത്തിന് ഒരുനല്ല മിനറല്‍ സപ്പോര്‍ട് നല്‍കുന്നു .

ഇനി എങ്ങിനെയാണ് ബദാം കഴിക്കേണ്ടതു എന്ന് പലര്‍ക്കും സംശയമാണ് .സാധാരഗതിയില്‍ ഐസ് ക്രീമിലോ,ഫലൂദയിലോ,പായസത്തിലോ ഒക്കെ ചീകി ഇട്ടു ഉപയോഗിക്കാറുണ്ട് എന്നിരിക്കിലും രണ്ടു ഭക്ഷണങ്ങളുടെ ഇടയിലുള്ള സമയത്താണ് ഇത് ആഹരിക്കുന്നതിനു ഏറ്റവും പറ്റിയ സമയം പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് ഒരു പിടി ബദാം കഴിക്കാവുന്നതാണ് (20 – 22 എണ്ണം ).

5 വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഒരു 5 ബദാം വരെ കൊടുക്കാവുന്നതാണ് .എങ്ങിനെ കഴിക്കണം എന്ന ചോദ്യത്തിന് രാത്രി വെള്ളത്തില്‍ ഇട്ടതിനു ശേഷം രാവിലെ തൊലി നീക്കി കഴിക്കുവാന്‍ സാധാരണഗതിയില്‍ പറയാറുണ്ട് എന്നാല്‍ ഇത് പൂര്‍ണ്ണമായും ശെരിയല്ല ബദാമില്‍ വളരെ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഫൈറ്റിക് ആസിഡ് എന്ന ഒരു കെമിക്കലും അടങ്ങിയിട്ടുണ്ട്. ഫൈറ്റിക് ആസിഡിന്റെ സാന്നിധ്യം മറ്റു ഭക്ഷണ പദാര്‍ഥങ്ങളിലൂടി നമ്മുടെ ഉള്ളില്‍ എത്തുന്ന മിനറലുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നുണ്ട് അതുപോലെ വിറ്റാമിന് ബി യുടെ ആഗിരണത്തെയും തടസപ്പെടുത്തുന്നുണ്ട് .അതുകൊണ്ടുതന്നെ ഈ കെമിക്കലിന്റെ സാന്നിധ്യത്തെ നമുക്ക് ന്യുട്രലൈസ് ചെയ്യേണ്ടതുണ്ട് .ഈ പ്രക്രീയ വളരെ എളുപ്പമാണ് . രാത്രി ബദാം വെള്ളത്തില്‍ ഇട്ടു വെക്കുക ,വെള്ളത്തില്‍ ഇട്ടു വയ്ക്കുമ്പോള്‍ സ്വഭാവികമായും ബദാമില്‍ മുളപൊട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും അപ്പോള്‍ ഈ ഫൈറ്റിക് ആസിഡ് വിഘടിച്ചു ഫോസ്ഫറസ് ആയും മറ്റു ചില രാസവസ്തുക്കളായും മാറും,അതുകൊണ്ടാണ് ബദാം വെള്ളത്തില്‍ ഇട്ടു കഴിക്കുവാന്‍ ആവശ്യപ്പെടുന്നത് .

എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ബദാം കഴിക്കേണ്ടത് ഒരിക്കലും അതിന്റെ തൊലി നീക്കി ആയിരിക്കരുത് കാരണം ഇതിലുള്ള വൈറ്റമിന്‍ ,മിനറല്‍സ് ,ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ തൊലിക്കടിയിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നതു.രാവിലെയോ അല്ലെങ്കില്‍ പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഇടയിലുള്ള സമയത്തോ കുതിര്‍ത്ത ബദാം തൊലിയോടുകൂടി കഴിക്കാവുന്നതാണ്. ഇത് മൂലം വയര്‍ നിറഞ്ഞിരിക്കുന്ന പ്രതീതി ഉണ്ടാവുകയും നല്ല എനര്‍ജി തോന്നുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും അതുവഴി ശരീരം അമിതവണ്ണം ഉണ്ടാവാതെ ഇരിക്കുകയും ചെയ്യും. മെലിയണം എന്ന് ആഗ്രഹമുള്ളവര്‍ ദിവസവും ഒരു പിടി ബദാം കുതിര്‍ത്തു തൊലി കളയാതെ കഴിക്കുക .ഇനി ബദാമിന്റെ മറ്റൊരു കഴിവിനെക്കുറിച്ചു പറയാം ശരീരത്തിലെ സെല്ലുലാര്‍ ഇന്‍ഫ്‌ളമേഷന്‍സ് ഉണ്ടാക്കുന്നത് തടയുവാന്‍ പ്രയോജനപ്രദമാണ് (നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ നീരുവീഴ്ച) ഇതുമൂലം പക്ഷാഘാതവും ,ഹൃദയാഖാതവും ഒക്കെ സംഭവിക്കാവുന്നതാണ് .എന്നാല്‍ പതിവായി ബദാം കഴിക്കുകയാണെങ്കില്‍ ഇത് ശരീരത്തിലെ ഇന്‍ഫ്‌ളമേഷന്‍ പ്രോസസിനെ കുറക്കുവാന്‍ സഹായിക്കും എന്നുള്ളതുകൊണ്ട് തന്നെ പതിവായി ബദാം കഴിക്കാം. ചുരുക്കത്തില്‍ പതിവായി ബദാം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും .

Related Topics

Share this story