Times Kerala

കുരുമുളക് അളവ് കൂടിയാല്‍

 
കുരുമുളക് അളവ് കൂടിയാല്‍

കറുത്ത പൊന്ന് അറിയപ്പെടുന്ന കുരുമുളക് വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നൊരു ഒറ്റമൂലിയാണ് കുരുമുളക്. എന്നാല്‍, അമിതമായാല്‍ അത് വിപരീതഫലം നല്‍കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കുരുമുളകിന്റെ അളവ് കൂടിയാല്‍ അത് ഉദര സംബന്ധമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

കുരുമുളക് അധികം കഴിക്കുകയോ കൂടിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വയറു കത്തുന്നതുപോലെ അനുഭവപ്പെടാം. സെന്‍സിറ്റീവായ വയറുള്ളവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.

ആസ്തമ, അലര്‍ജി തുടങ്ങി ശ്വാസകോശസംബന്ധമായ പല പ്രശ്‌നങ്ങളിലേക്കും കൂടിയ അളവിലുള്ള കുരുമുളകിന്റെ ഉപയോഗം നയിച്ചെന്നുവരാം.
വരണ്ട ചര്‍മ്മമുള്ളവര്‍ കുരുമുളക് കഴിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകാനിടയുണ്ട്. മാത്രമല്ല, ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും.

കുരുമുളകിന്റെ ഉപയോഗം ഗര്‍ഭാവസ്ഥയില്‍ കുറയ്ക്കുന്നതാണ് ഉത്തമം. കാരണം ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരമായി കുരുമുളക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.
അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ കുരുമുളക് ചൂട് വെള്ളത്തില്‍ മാത്രമല്ല, ചായയിലും കാപ്പിയും ചേര്‍ത്ത് കഴിക്കുന്നത് ശീലമാക്കുന്നവര്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്നത്. കാരണം കുരുമുളക് അധികമായാല്‍ അത് ചിലപ്പോള്‍ അനാരോഗ്യമാകും പ്രദാനം ചെയ്യുക എന്നാണ് വിദഗ്ദ്ധയുടെ അഭിപ്രായം.

Related Topics

Share this story