Times Kerala

ഭക്ഷണത്തോടൊപ്പം അച്ചാര്‍ സ്ഥിരമായി കഴിക്കുന്നുവെങ്കില്‍?

 
ഭക്ഷണത്തോടൊപ്പം അച്ചാര്‍ സ്ഥിരമായി കഴിക്കുന്നുവെങ്കില്‍?

ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് നല്ലത് അല്ല എന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍ നിത്യവും കഴിക്കുന്നവരാണെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.

സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയേറെയാണ്. കാരണം അച്ചാറില്‍ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്. കൂടാതെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായേക്കാം. ചില അച്ചാറുകളില്‍ രുചിക്ക് വേണ്ടി പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് പ്രമേഹ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അച്ചാറുകള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കടകളില്‍ നിന്ന് കിട്ടുന്ന അച്ചാറില്‍ രുചിക്കായി ധാരാളം എണ്ണ ചേര്‍ക്കാറുണ്ട്. ഇത് കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ കാരണമാകാം. കൂടാതെ അച്ചാറിലടങ്ങിയിരിക്കുന്ന എണ്ണ ശരീരത്തിലെ ട്രൈഗ്‌ളിസറൈഡിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ അച്ചാറില്‍ ധാരാളം ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ ബിപിയുള്ളവര്‍ അച്ചാര്‍ കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്

Related Topics

Share this story