chem

പല രോഗങ്ങളെയും തുരത്തും ഒറ്റ പ്രതിവിധി

പ്രമേഹം, കിഡ്‌നി സ്‌റ്റോണ്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍, പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായ ഒറ്റമൂലിയാണ് കുമ്പളങ്ങ.
കാത്സ്യം, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, അയേണ്‍, തൈമിന്‍, വൈറ്റമിന്‍ സി തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് ഇത്. കൊഴുപ്പ് കുറഞ്ഞ ഇവയില്‍ ഫൈബറും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പ്രോട്ടീനും അടങ്ങിയിട്ടുള്ള കുമ്പളങ്ങയില്‍ കലോറി കുറവാണ്.

നിത്യേ ഭക്ഷണത്തില്‍ കുമ്പളങ്ങ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല, ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ഇത് പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയുമാണ്.
. പ്രമേഹത്തിനുള്ളൊരു ഉത്തമ പ്രതിവിധിയാണ് കുമ്പങ്ങ. രാവിലെ വെറുംവയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച്, രക്തത്തിലെ ഗ്‌ളൂക്കോസ് തോത് നിയന്ത്രിക്കാന്‍ സഹായകമാണ്.

. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഉത്തമ പ്രതിവിധിയാണ് കുമ്പളങ്ങ. ഇതില്‍ കലോറി തീരെ കുറവാണ്. അതായത് 100 ഗ്രാം കുമ്പളങ്ങയില്‍ വെറും 12 ഗ്രാം കലോറി മാത്രമാണുള്ളത്. കുമ്പളങ്ങയുടെ കുരുവടങ്ങിയ നടുഭാഗം എടുത്ത്് ജ്യൂസാക്കി കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഉത്തമമാണ്. എന്നാല്‍, ഇപ്രകാരം നിത്യേന അല്‍പകാലം ചെയ്യണമെന്ന്
മാത്രം.

. മൂലക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കുമ്പളങ്ങ. കുമ്പളങ്ങ വേവിച്ച് ഇതില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് പൈല്‍സിന് ആശ്വാസം നല്‍കും.

. കുടല്‍ വീക്കമുണ്ടാകുന്നത് കുറയ്ക്കുക മാത്രമല്ല, വയറിളക്കം, ഛര്‍ദ്ദി തുടങ്ങി വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

. ദഹന പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ. ദഹനവുമായ ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും, വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. കുമ്പളത്തിന്റെ ഇല പിഴിഞ്ഞ് നീരെടുത്ത് കുടിക്കുന്നത് വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്.

. അനീമിയ പോലുളള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായകമാണ് കുമ്പളങ്ങ. ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള ഇത് ഹീമോഗേ്‌ളാബിന്റെ ഉല്‍പ്പാദനത്തിന് സഹായകമാണ്. കുമ്പളങ്ങാനീരില്‍ ലേശം പഞ്ചസാര കൂടി ചേര്‍ത്ത് കുടിക്കുന്നത് രക്തോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, രക്തം ശുദ്ധീകരിക്കാനും അതുവഴി വഴി ഹൃദയാരോഗ്യത്തെയും സംരക്ഷിക്കുന്നു.

. മൂത്രാശയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം കിഡ്‌നിയുടെ ആരോഗ്യത്തിനും കുമ്പളങ്ങ ഉത്തമമാണ്. രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുളളു തഴുതാമയില, രണ്ട് നുളളു ചെറൂള ഇല എന്നിവ അരച്ച് ചേര്‍ത്ത് കലക്കി കുടിക്കുന്നത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ളൊരു ഉത്തമ പ്രതിവിധിയാണ്.

.തലച്ചോറിന്റെ ആരോഗ്യത്തിനും കുമ്പളങ്ങ ഉത്തമമാണ്.

.എപ്പിലെപ്‌സി അഥവാ അപസ്മാര രോഗത്തിനുള്ളൊരു പരിഹാര മാര്‍ഗ്ഗമാണ് കുമ്പളങ്ങ. കുമ്പളങ്ങയുടെ നീരില്‍ ഇരട്ടി മധുരമോ, പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ളൊരു ഉത്തമ പ്രതിവധിയാണ്.

. അസിഡിറ്റി, ഗ്യാസ് പോലുളള വയറ്റിലെ അസ്വസ്ഥത മാത്രമല്ല, മലബന്ധത്ത ഇല്ലാതാക്കുന്നതിനും ധാരാളം നാരുകള്‍ അടങ്ങിയ കുമ്പളങ്ങ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തി, നല്ല ശോധന ലഭ്യമാക്കുന്നതിനും, വയര്‍ തണുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷവസ്തുവാണ് കുമ്പളങ്ങയും ഇതിന്റെ ജ്യൂസും.

. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കുമ്പളങ്ങ. ഇത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേര്‍ത്ത് വേവിച്ച ശേഷം പിഴിഞ്ഞ് വെള്ളവും കഷ്ണവും വെവ്വേറെയാക്കുക. ഇതില്‍ അല്‍പ്പം നെയ്യിലിട്ട് കുമ്പളങ്ങാക്കഷ്ണം വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത ശേഷം വാങ്ങി അടച്ച് വയ്ക്കുക.
കുമ്പളങ്ങ പിഴിഞ്ഞ് വച്ചിരിക്കുന്ന നീരില്‍ അല്‍പ്പം കല്‍ക്കണ്ടം ചേര്‍ത്ത് ലേഹ്യത്തിന്റെ പരുവം ആകുന്നതുവരെ നല്ലതുപോലെ കുറുക്കുക. കുറുകുമ്പോള്‍ ഇതില്‍ തിപ്പലി, ജീരകം, ചുക്ക്, ഏലയ്ക്ക, ഇലവങ്കം, പച്ചില, കൊത്തമല്ലി, കുരുമുളക് എന്നിവയെല്ലാം കൂടി പൊടിച്ച് ചേര്‍ത്ത് ഇതില്‍ നെയ്യും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് കുമ്പളങ്ങയുടെ കഷ്ണം ചേര്‍ത്ത് ഇളക്കുക. ഇത് വാങ്ങി വച്ച് ദിവസവും കുറേശേ്ശ കഴിക്കുന്നത് ശ്വസന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

You might also like

Comments are closed.