Times Kerala

ഛത്തീസ്ഗഡിൽ പത്തു ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി

 

റായ്പുർ: ഛത്തീസ്ഗഡിൽ വനിതാ സർപഞ്ച് ഉൾപ്പെടെ പത്തു പേരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിലാണു സംഭവം. ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചിന്താഗുഫ ഗ്രാമത്തിലെത്തി ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്നു സുക്മ എഎസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.

Related Topics

Share this story