Times Kerala

അമ്മായിയമ്മ പറയാതെ പറയുന്നവ

 
അമ്മായിയമ്മ പറയാതെ പറയുന്നവ

നിങ്ങള്‍ വിവാഹിതയാകുന്ന നിമിഷം മുതല്‍ ശ്രദ്ധ നല്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഭര്‍ത്താവിന്‍റെ മാതാപിതാക്കന്മാരെ നിങ്ങളുടേത് പോലെ സ്വീകരിക്കുകയും ശുശ്രഷിക്കുകയും ചെയ്യുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

നിങ്ങളുടെ ഭര്‍തൃസഹോദരിമാര്‍ എത്ര ശ്രദ്ധയും സൗഹാര്‍ദ്ദവും ഉള്ളവരായിരുന്നാലും ശരി ബന്ധത്തില്‍ മാറ്റം വരുത്താനാവാത്ത ചില അതിരുകളുണ്ട്. നിങ്ങള്‍ പുതിയ വീട്ടിലേക്ക് കാലുകുത്തുമ്പോള്‍ തന്നെ നിങ്ങളുടെ അമ്മായിയമ്മ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവ സ്വീകരിക്കുന്നത് സന്തുഷ്ടമായ ഒരു വിവാഹ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും.

അമ്മായി അമ്മ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക. വിവാഹജീവിതത്തിലെ അപശബ്ദങ്ങള്‍ ഒഴിവാക്കാന്‍ ഇവ ഓര്‍മ്മിക്കുകയും ചെയ്യുക.

1. ഞാന്‍ ഇപ്പോഴും അവന്‍റെ അമ്മയാണ്
മകന്‍ വിവാഹിതനാകുമ്പോള്‍ ഭാര്യക്ക് കൂടുതല്‍ ശ്രദ്ധ നല്കുമോ എന്ന ആശങ്ക ഏത് അമ്മയ്ക്കും അനുഭവപ്പെടുന്നതാണ്. ഇത് നേരിട്ട് പറയുന്നില്ലെങ്കിലും അയാള്‍ ഇപ്പോളും മകനായതിനാല്‍ ആ അധികാരം കാണിക്കുന്ന ചില സൂചനകള്‍ അമ്മായി അമ്മ നല്കും.

2. ഞാന്‍ ആയിരിക്കുന്നത് പോലെ സ്വീകരിക്കുക
പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്മാരാല്‍ എങ്ങനെ സ്വീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെ തന്നെയാണ് അമ്മായിയമ്മമാരും. അവരെ മാറ്റാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം.

3. എന്‍റെ പ്രായത്തെയും അനുഭവപരിചയത്തെയും ബഹുമാനിക്കുക
അമ്മായി അമ്മ പറയുന്ന അനുഭവപരിചയത്തെ ഖണ്ഡിക്കാതിരിക്കുക. അവര്‍ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നതിന് ഒരു കാരണം ഉണ്ടായിരിക്കും. അവരുടെ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും അവര്‍ നേരിട്ട വിഷമതകളെ ബഹുമാനിക്കുകയും ചെയ്യുക.

4. നിങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക
ആരും പൂര്‍ണ്ണരല്ല. ഇത് നിങ്ങളുടെ അമ്മായി അമ്മയ്ക്കും ബാധകമാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ അവരുമായി തുറന്ന് ചര്‍ച്ച ചെയ്യുന്നതിന് അവര്‍ ആഗ്രഹിക്കുന്നു.

5. നമ്മള്‍ ഒരു കുടുംബമാണെന്ന് ഓര്‍മ്മിക്കുക
മരുമകള്‍ ചെറിയ കുടംബകാര്യങ്ങളും തമാശകളും പറയുന്നത് അമ്മായി അമ്മമാര്‍ ഇഷ്ടപ്പെടുന്നു. കുടുംബത്തിലെ കാര്യങ്ങളില്‍ അവര്‍ക്ക് പ്രാധാന്യം നല്കുമ്പോള്‍ തങ്ങള്‍ ബഹുമാനിക്കപ്പെട്ടതായി അവര്‍ക്ക് തോന്നും.

6. എന്നെ ഒരു വ്യക്തിയായി മനസിലാക്കുക
നിങ്ങള്‍ വിവാഹം കഴിച്ച വ്യക്തിയുടെ ഒരു ഭാഗം മാത്രമല്ല അമ്മായി അമ്മ എന്ന് ഓര്‍മ്മിക്കുക. അവരും ആശയങ്ങളും, വിശ്വാസങ്ങളും, വികാരങ്ങളും ഉള്ള വ്യക്തികളാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ സ്വീകരിക്കുക. സ്വന്തം മാതാപിതാക്കളുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക.

7.നന്ദി
നിങ്ങള്‍ ഭര്‍ത്താവിനെ അമ്മയുമായി ബന്ധപ്പെടുത്തി നിര്‍ത്തുന്നതിന് നടത്തുന്ന കാര്യങ്ങള്‍ അവര്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യും. തന്‍റെ മകനെ എത്ര നന്നായാണ് നിങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുകയും നിങ്ങളോട് നന്ദിയുളളവളായിരിക്കുകയും ചെയ്യും.

Related Topics

Share this story