Times Kerala

 വിജയ്‌ ചിത്രം ‘ബിഗില്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും!

 
 വിജയ്‌ ചിത്രം ‘ബിഗില്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും!

ദളപതി വിജയ്നെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം ബിഗില്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ദീപാവലിക്കാണ് ചിത്രം തിയ്യറ്ററിലെത്തുക.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിതരണത്തിനായി ചിത്രത്തിന്റെ അണിയറക്കാര്‍ ചോദിച്ച ഭീമമായ തുക നല്‍കാന്‍ പലരും തയ്യാറാവാതിരുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജും സംഘവും വിതരണാവകാശം നേടിയെടുത്തത്.

Related Topics

Share this story