Times Kerala

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരള താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി

 
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരള താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരള താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. 129 പന്തില്‍ 212 റണ്‍സെടുത്ത് സഞ്ജു പുറത്താവാതെ നിന്നു. 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.സഞ്ജുവിന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം 377 റണ്‍സെടുത്തു.

സെഞ്ച്വറി നേടിയ സചിന്‍ ബേബിയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 135 പന്തിലാണ് സചിന്‍ ബേബി 127 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

10 റണ്‍സെടുത്ത നായകന്‍ റോബിന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജുവും സചിനും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.

Related Topics

Share this story