Times Kerala

വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

 

കണ്ണൂര്‍: ട്യൂഷനായി വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തില്‍ സതീഷ് കുമാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അരോളി ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനാണിദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റ് 20നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇയാളുടെ വീട്ടില്‍ ട്യൂഷനായെത്തിയ വിദ്യാര്‍ഥിനിയെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് ഇന്നാണ് അറസ്റ്റു ചെയ്തത്.

Related Topics

Share this story