Times Kerala

നവരാത്രി മഹോത്സവത്തിനിടെ ഗര്‍ഭനിരോധന ഉറകള്‍ക്കെന്ത് കാര്യം;മറ്റൊരു വിവാദത്തിനുകൂടി തിരികൊളുത്തി സണ്ണി ലിയോണ്‍

 

നീലച്ചിത്ര നായിക സണ്ണി ലിയോണിന്റെ പ്രകോപനപരമായ ചിത്രത്തോടെ കോണ്ടം കമ്പനി പുറത്തിറക്കിയ പരസ്യബോർഡുകൾ വിവാദത്തിലേക്ക്.ഹിന്ദുക്കളെ സംബന്ധിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പുണ്യകാലമാണ് നവരാത്രി. ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെയെന്ന ശീർഷകത്തോടെയുള്ള പരസ്യം ഉത്തരേന്ത്യയിൽ ഇതിനകം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

 

വഡോദരയിലാണ് പരസ്യബോർഡുകൾ ആദ്യം പ്രതിഷേധത്തിനിടയാക്കിയത്. ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതാണ് മാൻഫോഴ്‌സ് കോണ്ടത്തിന്റെ ഈ പരസ്യമെന്ന് ആരോപണമുയർന്നു. ഇത് ഗർഭനിരോധന ഉറകളുടെ കച്ചവടത്തെയും ബാധിച്ചു. ഇതേത്തുടർന്ന് പരസ്യം ഇന്ത്യൻ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന് പരാതി നൽകി.

നവരാത്രിയെ കോണ്ടം വിൽപനയിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവരുടെ പരാതിയിൽ പറയുന്നു. പരസ്യം നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിർമ്മാതാക്കളായ മാൻഫോഴ്‌സിനും അതിന്റെ ബ്രാൻഡ് അംബാസഡറായ സണ്ണി ലിയോണിനും എതിരേ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ, ഗുജറാത്തിൽ പലേടത്തും സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തുമാറ്റി.

Related Topics

Share this story