ഭര്‍ത്താവ് തൂങ്ങി മരിച്ചു; വിവരമറിഞ്ഞ ഭാര്യ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
ആലപ്പുഴ: ഭര്‍ത്താവ് തൂങ്ങി മരിച്ച വിവരമറിഞ്ഞ ഭാര്യ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറമേലെ വീട്ടില്‍ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ 8നാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ബിനുവിന്റെ മരണവിവരം അറിഞ്ഞ ബിന്ദു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കടുത്ത പ്രമേഹ രോഗികൂടതിയായിരുന്നു ബിന്ദു . ഇവരുടെ ഒരു കാല് മുറിച്ചു മാറ്റണെമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.മാവേലിക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ കുറച്ചു നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു ബിന്ദു. ഇതോടെ കുറച്ചുനാളുകളായി കൊല്ലംകോണത്തെ വീട്ടില്‍ ബിനു ഒറ്റയ്ക്കായിരുന്നു താമസം.ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്ഷമാകാം ബിനുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന . ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ കൊല്ലംകോണത്തെ വസതിയില്‍ എത്തിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബിനുവിന്റെ മൃതദേഹവും വീട്ടിലെത്തിച്ചു. ഇരുവരെയും വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.