കനത്ത മഴ ; ആലപ്പുഴ ജില്ലയിൽ 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
May 18, 2021, 10:25 IST
ആലപ്പുഴ: ജില്ലയില്‍ കനത്ത കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലുമായി 29 വീട് പൂര്‍ണമായി നശിച്ചു. 653 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കൂടാതെ കുട്ടനാട്ടില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും നശിച്ചു.