ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ;എട്ട് പേർ പോലീസ് പിടിയിൽ
Feb 25, 2021, 10:16 IST
ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേർ പോലീസ് പിടിയിൽ .
റിയാസ്, നിഷാദ്, യാസർ, അനസ്, അബ്ദുൽ ഖാദർ, അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് പോലീസ് പിടിയിലായത് .
കേസിൽ ഇരുപത്തിയഞ്ചിലധികം പേർ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന.
കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കി .