ആലപ്പുഴയിൽ 887 പേർക്ക് കൂടി കോവിഡ്
Jun 15, 2021, 21:37 IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 15) 887 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1054 പേർ രോഗമുക്തരായി. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 884 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 177379 പേർ രോഗമുക്തരായി. 10893 പേർ ചികിത്സയിലുണ്ട്.
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -262
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1614
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 7680
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 117
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 1759
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-1792
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 32699
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 9949