Times Kerala

ഹുസൈൻ മടവൂരിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

 
 വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ മൈ​ക്രോ ഫി​നാ​ൻ​സ് കേ​സ്; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ആലപ്പുഴ: എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച ഹുസൈന്‍ മടവൂരിനെ പരിഹസിച്ച് രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രതികരണം രാജിവെച്ച നടപടി മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ എന്നായിരുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു. ഹുസൈന്‍ മടവൂരിൻ്റെ രാജി ഇതിൽ പ്രതിഷേധിച്ചായിരുന്നു. വെള്ളാപ്പള്ളി നടേശൻ കേരള നവോത്ഥാന സമിതി ചെയർമാനാണ്. പ്രത്യേകമായി പ്രത്യേക വിഭാഗങ്ങളെ താലോലിക്കുന്നുവെന്നും ഇടതുപക്ഷ ചിന്ത മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് എന്നും പറഞ്ഞ വെള്ളാപ്പള്ളി ന്യൂനപക്ഷക്കാരന് മാത്രം സി പി എം എല്ലാ പദവിയും അവസരവും നൽകുന്നുവെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story