Times Kerala

പുന്നപ്രയിൽ കടലാക്രമണം രൂക്ഷം: 10 മീറ്ററോളം കടൽ ഇരച്ചു കയറി 

 
 വരുന്നു '24X7 കടൽ രക്ഷാ സ്‌ക്വാഡ്'; സേവനം 15 തുറമുഖങ്ങൾ കേന്ദ്രീകരിച്ച് 
അമ്പലപ്പുഴ: പുന്നപ്രയിൽ കടലാക്രമണം രൂക്ഷമായി. ഫിഷ് ലാന്‍ഡിംഗ് സെന്‍റർ ഇതോടെ അപകടാവസ്ഥയിലായി. കടലാക്രമണം ശക്തമായത് ഇന്ന് രാവിലെ 11 ഓടെയാണ്. കടൽ 10 മീറ്ററോളം കിഴക്കോട്ട് ഇരച്ചു കയറി. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കും ഇതോടെ തകർച്ചാ ഭീഷണിയിലായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി 1986ൽ നിർമിച്ച ഫിഷ് ലാൻഡിംഗ് സെന്‍റർ ഹാർബറായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഇതിന് നേരെ കണ്ണടയ്ക്കുകയായിരുന്നു.

Related Topics

Share this story