Times Kerala

സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയേക്കും: കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി

 
സഞ്ജു ടെക്കി
ആലപ്പുഴ: കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ യൂ ട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടികൾ കടുക്കാൻ സാധ്യത. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത് ആർ ടി ഒ യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിലാണ്. കണ്ടെത്തിയത് 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, ആര്‍ ടി ഒക്ക് മുമ്പാകെ ഇന്ന് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ സഞ്ജുവിനെതിരെ 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും സാധ്യതയുണ്ട്. ഈ നീക്കം തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ്. അതേസമയം, ആർ ടി ഒ നായയെ മടിയിൽ ഇരുത്തി കാർ ഡ്രൈവ് ചെയ്ത സംഭവത്തില്‍ നടപടിക്ക് ഒരുങ്ങുകയാണ്.

Related Topics

Share this story