Times Kerala

സി പി എമ്മിന് രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ല്‍ ഭരണം നഷ്ടമായി: കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശ്വാ​സ പ്രമേയം പാ​സാ​യി 

 
സിപിഎം
ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ ആ​ല​പ്പു​ഴ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ല്‍ സി​ പി ​എ​മ്മി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. അ​വി​ശ്വാ​സം പാ​സാ​യ​ത് ​അഞ്ചി​നെ​തി​രെ എ​ട്ടു വോ​ട്ടു​ക​ള്‍​ക്കാ​ണ്. പ്രമേയത്തിൽ മൂ​ന്ന് സി​ പി ​എം അം​ഗ​ങ്ങ​ളും ഒ​പ്പു​വെ​ച്ചി​ട്ടുണ്ടായിരു​ന്നു. സി പി എമ്മാണ് ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി രാ​മ​ങ്ക​രി​യി​ല്‍ ഭരണം നടത്തിയിരുന്നത്. സി​ പി ​എ​മ്മി​ന് ഒ​മ്പ​തും യു​ ഡി ​എ​ഫി​ന് നാ​ലും അം​ഗ​ങ്ങ​ളാ​ണ് 13 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ ഉള്ളത്. ഇതിൽ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് എട്ടുപേരാണ്. ഇതോടെ, പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​കു​മാ​ർ സി​ പി ​എം വിടുകയും പാർട്ടിയുമായി ഉള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പറയുകയും ചെയ്തു. 

Related Topics

Share this story