വാഴൂരിൽ ക്ഷീരകർഷകർക്ക് പരിശീലനം
Sat, 18 Mar 2023

കോട്ടയം: വാഴൂർ ബ്ലോക്കിൽ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായ ഗുണഭോക്തൃ കർഷക പരിശീലനം ഇന്ന് കൊടുങ്ങൂരിലെ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമനിക്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ രാധാകൃഷ്ണൻ, ക്ഷീര വികസന ഓഫീസർ റ്റി.എസ്. ഷിഹാബുദ്ദീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.