അതിദരിദ്രർക്ക് പശു യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Oct 7, 2023, 23:25 IST

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി നടപ്പാക്കുന്ന പശു യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ദാരിദ്ര്യനിർമാർജ്ജനം ലക്ഷ്യമിടുന്ന പദ്ധതിയിൽ ജീവിതമാർഗമെന്ന നിലയിൽ പശു വളർത്തലിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സർക്കാരിന്റെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അപേക്ഷ നൽകാം. ഒരു യൂണിറ്റിന് 95,400 രൂപയാണ് സർക്കാർ ധസഹായം. വിശദവിവരത്തിന് അടുത്തുള്ള ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.
