Times Kerala

കാർഷിക വൃദ്ധിയിൽ കൃഷി വകുപ്പുമായി കൈകോർത്ത് വിദ്യാർത്ഥികൾ; കർഷകർക്കായി ക്‌ളാസ്സുകൾ സംഘടിപ്പിച്ചു 

 
 കാർഷിക വൃദ്ധിയിൽ കൃഷി വകുപ്പുമായി കൈകോർത്ത് വിദ്യാർത്ഥികൾ; കർഷകർക്കായി ക്‌ളാസ്സുകൾ സംഘടിപ്പിച്ചു 
കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും കൃഷിവകുപ്പും ചേർന്ന് കർഷകർക്ക് ക്ലാസ്സ് നടത്തി. കൂൺ കൃഷിയുടെ സാധ്യതകളും, അത് ചെയ്യുന്ന രീതിയും കർഷകർക്ക് പരിചയപ്പെടുത്തി. കൂടുതൽ മുതൽമുടക്കില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന ഒരു വിളയാണ് കൂൺ. രുചിയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധേയമാക്കുന്നു ഘടകങ്ങളാണ്. ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല. കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ലെന്നതും മറ്റൊരു വസ്തുതയാണ്.  സുലഭമായി ലഭിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കി കൃഷിഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്. ആഴ്ചകൾക്കുള്ളിൽ ആയിരങ്ങൾ വരുമാനം ഉണ്ടാക്കാവുന്ന ഒരു സംരംഭം കൂടിയാണ് കൂൺ കൃഷി.അഗ്രികൾച്ചർ ഓഫീസർ ആയ സുന്ദര രാജൻ, അഗ്രികൾച്ചർ മാർക്കറ്റിംഗ് സുപ്പീറിന്റെന്റ ഷെൽവ രാജ്, കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ എന്നിവർ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Related Topics

Share this story