Times Kerala

 കർഷക-ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു

 
 കർഷക-ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു
 കേരള കാർഷിക സർവ്വകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാം പ്ലാനിംഗ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ അധ്യക്ഷത വഹിച്ചു. ആർ.എ.ആർ.എസ് അമ്പലവയൽ അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പ്രൊഫസർ ഡോ. അജിത്കുമാർ പദ്ധതി വിശദീകരണം നടത്തി.
മാനന്തവാടി ബ്ലോക്കിലെ ആറ് കൃഷിഭവനുകളിൽ നിന്നുമുള്ള അറുപതോളം കർഷകർ പങ്കെടുത്ത പരിപാടിയിൽ കർഷകർ ശാസ്ത്രജ്ഞരുമായ് സംവദിക്കുകയും അവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ, ബി.എം വിമല, വി. ബാലൻ, ആർ.എ.ആർ.എസ് അമ്പലവയൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡെന്നി ഫ്രാങ്കോ, മാനന്തവാടി എ.ഡി.എ ഡോ. വി.എ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Topics

Share this story