Times Kerala

 കർഷകതൊഴിലാളി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം 

 
 കാർഷിക ഉന്നമനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്
 

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട അംഗങ്ങളുടെ അംശദായ കുടിശികയും പിഴയും ഒക്ടോബർ 31 വരെ നാഗമ്പടത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസുകഴിഞ്ഞവർക്ക് അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ അവർക്കുണ്ടായ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് തുടങ്ങിയ ക്ഷേമാനൂകൂല്യങ്ങൾക്ക് അർഹരായിരിക്കില്ല. ക്ഷേമനിധി പാസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടക്കാം. ഇനിയൊരു കുടിശികനിവാരണം സാധ്യതയില്ലാത്തതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0481 2585604.

 

Related Topics

Share this story