കൂണ്‍ ഗ്രാമം പദ്ധതി തലവൂര്‍ തുടക്കം കുറിച്ചു

 കൂണ്‍ ഗ്രാമം പദ്ധതി തലവൂര്‍ തുടക്കം കുറിച്ചു
കൊല്ലം: തലവൂര്‍ പഞ്ചായത്ത്  കൂണ്‍ ഗ്രാമം പദ്ധതി പരിശീലനത്തിന്റെ ഉദ്ഘാടനം തലവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാ ദേവി നിര്‍വഹിച്ചു.  പഞ്ചായത്തിലെ 100 കര്‍ഷര്‍ക്ക് പരിശീലനം നല്‍കി  ഒരോരുത്തര്‍ക്കും കൂണ്‍ കൃഷി ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും ഉത്പാദിപ്പിക്കുന്ന കൂണ്‍ ഉപയോഗിച്ച് മൂല്യ വര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ലാലു തോമസ് ക്ലാസുകള്‍ നയിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശശികലാമോഹന്‍, രഞ്ജിത്ത്, കെ ജി ഷാജി, കൃഷി ഓഫീസര്‍ റ്റി വൈ ജയന്‍, സി ഡി എസ് ചെയര്‍ പേഴ്സണ്‍ ഉഷാ വിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story