Times Kerala

 മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും
 

 
 ഹരിത കർമസേന: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് യൂസർഫീ വാങ്ങരുതെന്ന നിർദേശം പിൻവലിച്ചു
 

മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി 
റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും.  

മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ആദ്യത്തെതാണ്. 

 ഇനി മുതൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും അംഗൻവാടികളിലേക്കും വീടുകളിലേക്കും ആവശ്യമായ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് ഇവിടെ നിന്നും നിർമ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ  റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം  കെ പി  കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ്  അധ്യക്ഷത  വഹിച്ചു.  വി.ഇ.ഒ ശൈലേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സജിത്ത് കുമാർ, വിഇഒ വിപിൻദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശശിധരൻ, വൈസ് പ്രസിഡണ്ട് ജയപ്രഭ, രസിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

Related Topics

Share this story