Times Kerala

അമൃത കാർഷിക കോളേജിലെ ബിരുദ വിദ്യാർഥികൾ കർഷകർക്കായി
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 
അമൃത കാർഷിക കോളേജിലെ ബിരുദ വിദ്യാർഥികൾ കർഷകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
 കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികളായ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ഗ്രാമീണ പ്രവൃത്തിപരിചയത്തിൻ്റെ ഭാഗമായി പൊട്ടയാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കർഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മുട്ട ജൈവ ലായനി, ത്രി ജി ലായനി എന്നിവ തയ്യാറാക്കുകയും അതിൻ്റെ ഉപയോഗത്തെ കുറിച്ച് കർഷകർക്ക് മനസിലാക്കിക്കൊടുക്കയും ചെയ്തു. പരമ്പരാഗത രീതിയിൽ കീടങ്ങളെ തടുക്കുന്നതാണ്  ഇവയുടെ ഉപയോഗം. അടുക്കളത്തോട്ടത്തിന്റെ പരിപാലനമാണ് ഇതുകൊണ്ടുള്ള പ്രധാന ലക്‌ഷ്യം.സീഡ് ട്രീറ്റ്മെൻ്റ്, സീഡ് പെല്ലെറ്റിങ് എന്നിവയും കർഷകർക്ക് പരിചയപ്പടുത്തി. കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഡോ. എം. ഇനിയകുമാർ, ഡോ. അരവിന്ദ്. ജെ, ഡോ.ഡി. വിനോദിനി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ നവീൻ. എം, നീമ എസ്.നായർ, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാർ , ഐശ്വര്യ.എൻ.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി 'എസ്, ശ്രേയ .വി. കെ, നവനീത് ഭാസ്കർ,അപർണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവർ പങ്കെടുത്തു.

Related Topics

Share this story