Times Kerala

 ഫ്ലോറി വില്ലേജ്: ഓർക്കിഡ് തൈകൾ വിതരണം ചെയ്തു

 
 ഫ്ലോറി വില്ലേജ്: ഓർക്കിഡ് തൈകൾ വിതരണം ചെയ്തു
 

കണ്ണൂർ: കൃഷി വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ഫ്ലോറി വില്ലേജ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഓർക്കിഡ് തൈകൾ വിതരണം ചെയ്തു. സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണോദ്ഘാടനം നിർവഹിച്ചു.  ഫ്ലോറി വില്ലേജ് പദ്ധതിയുടെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച ഫ്ലവേഴ്സ് കണ്ണൂർ  സൊസൈറ്റിയുമായി  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സൊസൈറ്റിയിലെ അറുപതിലധികം കർഷകർക്കാണ് തൈകൾ നൽകിയത്. തായ്ലൻ്റിൽ നിന്നും ഇറക്കുമതി ചെയ്ത 20000 ഓർക്കിഡ് തൈകളാണ് വിതരണം ചെയ്തത്. വാണിജ്യാടിസ്ഥാനത്തിൽ പൂകൃഷി ചെയ്യുന്ന കർഷകർക്ക് വാങ്ങുന്ന നടീൽ വസ്തുക്കളുടെ വിലയുടെ 75 ശതമാനം സബ്സിഡിയാണ് പദ്ധതിയിൽ  നൽകുന്നത്.  ഓർക്കിഡ്, ആന്തൂറിയം, ഹെലിക്കോണിയ, ജെർബറ, റോസ് എന്നിവയാണ് കൃഷി ചെയ്യുന്നത്.

പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എം എൻ പ്രദീപൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പിശോഭ,  കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇ കെ അജിമോൾ, ടെക്നിക്കൽ അസിസ്റ്റൻ്റ് ബിന്ദു മാത്യു, ഫ്ലവേഴ്സ് കണ്ണൂർ സൊസൈറ്റി പ്രസിഡണ്ട് കെ രാജൻ, സെക്രട്ടറി കെ ലാസകൻ, ട്രഷറർ ഉഷാ മനോഹരൻ, സൊസൈറ്റിയിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story