കർഷക തൊഴിലാളി ക്ഷേമനിധി : അപേക്ഷകള്‍ എത്തിക്കണം
Fri, 26 May 2023

സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി കണ്ണമംഗലം വില്ലേജ് പരിധിയില്‍ നിന്നുള്ള അപേക്ഷകള്‍ ജൂൺ 22നും, തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കൽ എന്നീ വില്ലേജുകളിലെ അപേക്ഷകള്‍ ജൂൺ 23 നും, മൂന്നിയൂർ, പെരുവള്ളൂർ വില്ലേജുകളിലെ അപേക്ഷകള്‍ ജൂൺ 24 നും ക്ഷേമനിധി ബോർഡിന്റെ മലപ്പുറം ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു