കാർഷിക യന്ത്രപ്രവർത്തനത്തിൽ പരിശീലനം

 കാർഷിക യന്ത്രപ്രവർത്തനത്തിൽ പരിശീലനം
 കോട്ടയം: സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തിൽ കാർഷിക യന്ത്രപ്രവർത്തനം, അറ്റക്കുറ്റപ്പണി എന്നിവയിൽ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഓട്ടോ മൊബൈൽ എൻജിനീയറിംഗ്/ ഡീസൽ മെക്കാനിക്/ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി/ മെക്കാനിക്കൽ സർവീസിംഗ് ആൻഡ് അഗ്രോ മെഷിനറി/ഫാം പവർ എൻജിനീയറിംഗ്/ മെക്കാനിക് ട്രാക്റ്റർ എന്നീ ട്രേഡുകളിൽ ഐടിഐ/ വിഎച്ച്എസ്ഇ ആണ് യോഗ്യത. 20 പേർക്ക് 20 ദിവസത്തെ പരിശീലനമാണ് നടത്തുന്നത്. പ്രായം 18നും 35നും മദ്ധ്യേ ആയിരിക്കണം. താത്പര്യമുള്ളവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം spokksasc1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോമും വിവരങ്ങളും 8281200673 എന്ന വാട്സ് ആപ്പ് നമ്പറിലും ഇ-മെയിലിലും ലഭിക്കും.

Share this story