തെച്ചിപ്പൂവ്, ഔഷധങ്ങളുടെ കലവറ.!
May 9, 2022, 13:45 IST

മൂടി വളരുന്നതിനും താരന്‍ അകറ്റുന്നതിനും ചെത്തിപ്പൂക്കള്‍. ഏറെ ഔഷധ ഗുണമുള്ള ചെത്തിപ്പൂക്കള്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.ഇക്‌സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്‌സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി പൂവ് .ഇത് തെച്ചി പൂവ്,തെറ്റി പൂവ് എന്നീപേരുകളിലും ചില പ്രദേശങ്ങളില്‍ അറിയപ്പെടുന്നു.

പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാല്‍ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ട്.കേരളീയ ക്ഷേത്രങ്ങളില്‍ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കള്‍ ഉപയോഗിയ്ക്കാറുണ്ട്.ഇതിന്റെ കായ് പഴുക്കുമ്ബോള്‍ ഭക്ഷ്യയോഗ്യമാണ്.അതോടൊപ്പം കേശസംരക്ഷണത്തിലും ചെത്തിപ്പൂക്കള്‍ വലിയ പങ്ക് വഹിക്കുന്നു.