കുരുമുളക് വളളികള്‍ വിതരണം ചെയ്യും
Thu, 23 Jun 2022

പത്തനംതിട്ട: വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ കുരുമുളക് വികസന പദ്ധതി പ്രകാരം വിതരണം നടത്തുന്നതിന് വേരുപിടിപ്പിച്ച കുരുമുളക് വളളികള്‍ സൗജന്യമായി ജൂണ്‍ 24 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം.