Times Kerala

 ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെഞ്ചീര അത്യുത്തമം

 
 ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെഞ്ചീര അത്യുത്തമം
 

ചീര ആരോഗ്യത്തിന്റെ പരമരഹസ്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അത്രയേറെയാണ് ചീരയിലെ പോഷകഗുണങ്ങള്‍. ചുവന്നതും പച്ചയുമായി രണ്ടു തരത്തിലാണ് ചീരയുള്ളത്. വിറ്റാമിന്‍ എ, അയേണ്‍, ഫോളിക് ആസിഡ് എന്നിവയും ഈ ഇലക്കറിയില്‍ പെടുന്നുണ്ട്.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ക്ഷീണവും വിളര്‍ച്ചയും മാറ്റുന്നതില്‍ ഒന്നാമനാണ് ചീര. ഗര്‍ഭിണികള്‍ ചെഞ്ചീര കൂടുതലായും കഴിച്ചാല്‍ കുട്ടികളുടെ ബുദ്ധിവികാസത്തിനു സഹായിക്കുമെന്നാണ് പഠനം. മറവി രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ട്. കൊഴുപ്പും കലോറിയും കുറവായതിനാലും നാരുകളുടെ കലവറയായതിനാലും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

ചീരയിലുള്ള ഇരുമ്പ് , കാത്സ്യം എന്നിവ അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കും. ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ മാരകരോഗങ്ങളെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി എയ്ജിങ് ഘടകങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിറുത്തും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ ചീര കഴിക്കണം.

ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളെയും അകറ്റും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശ സംരക്ഷകരാണ്. നല്ലൊരു വേദന സംഹാരി കൂടിയാണ് ചീര . ഇതിലടങ്ങിയിരിക്കുന്ന ലൂട്ടീന്‍ നേത്രാരോഗ്യം സംരക്ഷിക്കുകയും തിമിരം ഉള്‍പ്പെടയുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

Related Topics

Share this story