മഹാ ഔഷധമാണ് കുറുന്തോട്ടി.!

കേരളത്തിലെ തൊടിയിലും, പറമ്ബിലും ധാരാളമായി കാണുന്ന ഔഷധമാണ് ആനക്കുറുന്തോട്ടി. ഇതിന്റെ ശാസ്ത്രീയ നാമം സിഡ റ്ഹൗമ്ബിഫോലിയ ( Sida Rhombifolia)എന്നാണ്.
ആന കുറുന്തോട്ടി, വെള്ളൂരം, അലട്ട, വെള്ള ഊര്‍പ്പ ന്‍, മഞ്ഞ കുറുന്തോട്ടി, ചെറുവള്ളി കുറുന്തോട്ടി, വട്ടുരം, വള്ളി കുറുന്തോട്ടി, വെളുത്ത ഊരകം, മലങ്കുറുന്തോട്ടി എന്നിങ്ങനെ പല വിഭാഗത്തില്‍പ്പെട്ട കുറുന്തോട്ടികളും ഉണ്ട്. പുരാതനകാലം മുതല്‍ കുറുന്തോട്ടി കൊണ്ടുള്ള ചൂല് ഉണക്കിയെടുത്ത് മുറ്റം വൃത്തിയാക്കുന്നതിന് ഉപയോഗിച്ചിരുന്നു.

കുറുന്തോട്ടിയുടെ ഔഷധഗുണങ്ങള്‍ അറിയാം...
കുറുന്തോട്ടി സമൂലമായ ഔഷധ ഗുണമുള്ളവയാണ്. ഇതിന്റെ വേരും, തണ്ടും, ഇലയും, പൂവും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു. കുറുന്തോട്ടി വാതസംബന്ധമായ രോഗത്തിനും, നാഡീസംബന്ധമായ ആരോഗ്യത്തിനും, സെക്സ് പ്രശ്നങ്ങള്‍ക്കും, വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ആയുര്‍വേദം ഔഷധമായി നിര്‍ദേശിക്കുന്നു.
കൂടാതെ വിരശല്യം, സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവം, ഓര്‍മ്മക്കുറവ്, ഹൃദയാരോഗ്യം എന്നിവയ്ക്കും മരുന്നായി ഇത് ഉപയോഗിക്കുന്നു. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി നിലനിര്‍ത്താനും, ക്ഷയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കുറുന്തോട്ടി ഔഷധ മായി ഉപയോഗിക്കുന്നു. ഔഷധഗുണങ്ങള്‍ ഏറെയുള്ള കുറുന്തോട്ടിയുടെ ഇലകൊണ്ട് തോരനായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു.
ആയുര്‍വേദത്തില്‍ കുറുന്തോട്ടി അരിഷ്ട്ടത്തിലും, കഷായത്തിലും പ്രധാന ചേരുവയാണ്. കേശസംരക്ഷണത്തിന് ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് താളിയായി ഉപയോഗിക്കാറുണ്ട്. കാലു പുകച്ചിലിനും, തലവേദനക്കും കുറുന്തോട്ടി വേരിട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് ഫലപ്രദമാണ്. ആയുര്‍വേദ വിധി പ്രകാരം നിര്‍മിക്കുന്ന ക്ഷീര ബല , ധന്വന്തരം, ബലാരിഷ്ടം, ബലാതൈലം, ബലാഗുളുച്യാദി എണ്ണ, ബലശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യതി തൈ ലം , പ്രഭഞനം കുഴമ്ബ് എന്നിവയിലെല്ലാം കുറുന്തോട്ടി ഉപയോഗിക്കുന്നു. മൈഗ്രൈന്‍ മാറാനും, ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും കുറുന്തോട്ടി നല്ലതാണ്. അനാള്‍ജിക്ക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുകള്‍ക്ക് വേദന കുറയ്ക്കുന്നു. തൊടിയിലെ ശ്രദ്ധിക്കാതെ പോകുന്ന പ്രധാന ഔഷധമായ കുറുന്തോട്ടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.