Times Kerala

 ബ്രഹ്മിയുടെ ആരോഗ്യഗുണങ്ങളും, കൃഷി രീതികളും അറിയാം...

 
 ബ്രഹ്മിയുടെ ആരോഗ്യഗുണങ്ങളും, കൃഷി രീതികളും അറിയാം...
 

ആരോഗ്യഗുണങ്ങളാല്‍ സമൃദ്ധമാണ് ബ്രഹ്മി ആയുര്‍വേദത്തിലെ ഔഷധസസ്യം. കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമാണ് ബ്രഹ്മി ഉപയോഗിച്ചു വരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ഓര്‍മ്മശക്തി ശക്തിപ്പെടുത്തും.

വെറുംവയറ്റില്‍ ബ്രഹ്മിനീര് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രമേഹമുള്ളവര്‍ ദിവസേന ബ്രഹ്മിനീര് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച്‌ നല്ല കൊളസ്ട്രോള്‍ നിലനിറുത്തി ഹൃദയാരോഗ്യo നിലനിര്‍ത്തും. ശബ്ദശുദ്ധി ലഭിക്കുന്നതിനായി നിത്യവും ബ്രഹ്മിനീരിൽ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.  ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും ഗര്‍ഭിണിയുടെ രക്തശുദ്ധീകരണത്തിനും ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു സഹായിക്കും.

ബുദ്ധി വികാസവുമായി ബന്ധപ്പെട്ട ഔഷധങ്ങളില് നാം കേള്ക്കുന്ന ആദ്യപേര് ബ്രഹ്മിയുടെതായിരിക്കും. ഈ സസ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കിയത് കൊണ്ടായിരിക്കണം യൂറോപ്യന്മാര് ഇതിനെ അത്ഭുതമരുന്ന് എന്ന് വിളിച്ചു പോന്നത്.

ഈര്പ്പലഭ്യത ഏറെയുള്ള സ്ഥലങ്ങളിലും ചതുപ്പുകളിലും മറ്റും പടര്ന്നു വളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ ഒരു ചെറുസസ്യമാണ് ബ്രഹ്മി. സുലഭമായ ജലം ഇതിന്റെ വളര്ച്ചക്ക് അത്യാവശ്യമാണെന്നതിനാല് ജലലഭ്യതക്ക് അനുസരിച്ച് വേണം ഗൃഹപരിസരങ്ങളില് ബ്രഹ്മി വളര്ത്താന്. എന്നാല് മലിനമായ ജലത്തില് വളരുന്നതോ മലിനജലം കലരുന്ന ഇടങ്ങളിലോ വളരുന്ന ബ്രഹ്മി ഉപയോഗയോഗ്യമല്ല. വേരുകളോട് കൂടിയ ചെറുതണ്ടുകള് നടാന് ഉപയോഗിക്കാം. നട്ട് അല്പകാലത്തിനകം തന്നെ പടര്ന്നു വളരുന്നു. ഗൃഹപരിസരങ്ങളില് സൌകര്യമില്ലാത്തവര്ക്ക് ചെറുസുഷിരങ്ങളുള്ള മണ്ചട്ടികളില് എക്കല്മണ്ണ് നിറച്ച് മണ്ണ് മൂടിനില്ക്കുന്ന രീതിയില് വെള്ളവുമൊഴിച്ച് ബ്രഹ്മി വളര്ത്താവുന്നതാണ്. പടര്ന്ന് തുടങ്ങിയാല് ആവശ്യത്തിന് അനുസരിച്ച് ഇലയോട് കൂടിയ തണ്ടുകള് മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാല് ബ്രഹ്മി ഉപയോഗിക്കുമ്പോള് മലിനജലത്തില് വളര്ന്നതല്ല എന്നുറപ്പാക്കണം.

ഔഷധ ഉപയോഗങ്ങൾ 

ബ്രഹ്മിയുടെ നീര് 5 മി.ല്ലി മുതല് 10 മി.ല്ലി വരെ സമം വെണ്ണയോ നെയ്യോ ചേര്ത്ത് രാവിലെ പതിവായി കുട്ടികള്ക്ക് കൊടുത്താല് ബുദ്ധിശക്തിയും ഓര്മ്മശക്തിയും വര്ദ്ധിക്കും.
ബ്രഹ്മി സമൂലം എണ്ണ കാച്ചി തേക്കുന്നത് തലക്ക് തണുപ്പും ഉന്മേഷവും നല്കും.
ദിവസേന രണ്ടോ മൂന്നോ ഇലകള് കഴിച്ചാല് വിക്കലിന് ഭേദമുണ്ടാകും.
മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേര്ത്ത് കൊടുക്കാം.
കുട്ടികളുടെ മലബന്ധത്തിന് ദിവസവും ബ്രഹ്മി നീര് കൊടുക്കുന്നത് നല്ലതാണ്.
അപസ്മാര രോഗികള് ബ്രഹ്മിയിട്ട് പാല്കാച്ചി സേവിക്കുന്നത് നല്ലതാണ്.
ബ്രഹ്മി സമൂലം നിഴലിലുണക്കി നല്ലത് പോലെ പൊടിയാക്കി ഒന്നോ രണ്ടോ നുള്ളുവീതം പൊടിയെടുത്ത് തേന് ചേര്ത്ത് കഴിക്കുന്നത് ബുദ്ധിയും ഓര്മ്മശക്തിയും വര്ദ്ധിക്കാന് സഹായിക്കും.
സ്ത്രീകളുടെ ആര്ത്തവദോഷങ്ങള് മാറുന്നതിന് ബ്രഹ്മിയുടെ നീരില് കല്ക്കണ്ടമോ പഞ്ചസാരയോ ചേര്ത്ത് കഴിക്കുക.
അകാലവാര്ദ്ധക്യം ഒഴിവാക്കുന്നതിന് ബ്രഹ്മി നീരില് ഇരട്ടിമധുരം പൊടിച്ച് ചേര്ത്ത് കാച്ചിയ പാലില് പതിവായി കഴിക്കുന്നത് നല്ലതാണ്.
ബ്രഹ്മി ചേര്ത്തുണ്ടാക്കുന്ന തൈലം ദിവസവും തലയില് തേച്ചാല് നേത്രരോഗങ്ങള് വരികയില്ല.
ക്ഷയരോഗികളുടെ ക്ഷീണം അകറ്റാന് ബ്രഹ്മി അരച്ച് തിളപ്പിച്ചാറിയ പാലില് ചേര്ത്ത് കുടിക്കുന്നത് നല്ലതാണ്.
സ്വരശുദ്ധിക്ക് ബ്രഹ്മിയും വയമ്പും മഞ്ഞള് സമൂലവും കടുക്കാത്തോടും ആടലോടക ഇലയും സമം കഷായം വെച്ച് തേനും ചേര്ത്ത് കൊടുക്കുക.
 

Related Topics

Share this story