Times Kerala

 ജൽശക്തി അഭിയാൻ: കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തി

 
 ജൽശക്തി അഭിയാൻ: കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തി
 കണ്ണൂര്‍: ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി കേന്ദ്ര സംഘം കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തി. കേന്ദ്ര ആഭ്യന്തരവകുപ്പ് ഡയറക്ടർ മെണാലിസ ഡാഷ്, കേന്ദ്ര ജലവിഭവ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അശുതോഷ് ആനന്ദ് എന്നിവരാണ് ജില്ലയിലെത്തിയത്. കലകട്‌റേറ്റിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജൽശക്തി അഭിയാൻ പദ്ധതി പ്രവർത്തനങ്ങൾ സംഘത്തെ ധരിപ്പിച്ചു. ഭൂഗർഭ ജലനിരക്കിന്റെ കാര്യത്തിൽ കണ്ണൂർ ജില്ല സുരക്ഷിതാവസ്ഥയിലാഴണന്ന് കലക്ടർ അറിയിച്ചു. അമൃത് സരോവർ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു. കുളം, തോട് സംരക്ഷണം, വനവത്കരണ പദ്ധതികൾ, ചെക്ക് ഡാം, തൊഴിലുറപ്പ് പദ്ധതി മുഖേനയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ, വാട്ടർഷെഡ് മാനേജ്‌മെന്റ്, ഹരിതകേരളം പ്രവർത്തനങ്ങൾ എന്നിവ കലക്ടർ വിശദീകരിച്ചു.തുടർന്ന്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കോലത്തുവയലിൽ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാനുദ്ദേശിക്കുന്ന കുളത്തിന്റെ പദ്ധതിപ്രദേശം സംഘം സന്ദർശിച്ചു. 30 സെൻറിലാണ് കുളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് സി നിഷ, വാർഡ് മെമ്പർ യു രവീന്ദൻ എന്നിവർ അറിയിച്ചു.കണ്ണൂർ ഗവ. വനിതാ കോളേജിൽ ഭൂഗർഭ ജലവകുപ്പ് നിർമ്മിച്ച മഴവെള്ള സംഭരണിയും സന്ദർശിച്ചു.

Related Topics

Share this story