രോഗ ബാധയില്ലാതെ വഴുതനക്കൃഷി എങ്ങനെ,??

തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറാക്കാനും നമ്മള്‍ വഴുതന ഉപയോഗിക്കുന്നു. ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. രുചികരമായ നിരവധി വിഭവങ്ങള്‍ വഴുതനങ്ങ കൊണ്ടു നാം പാകം ചെയ്യുന്നു.
1. കായ്, തണ്ടു തുരപ്പന്‍ പുഴു

ചെടിയുടെ തണ്ടും കായകളും തുരന്നു നശിപ്പിക്കുന്ന പുഴുക്കളാണിവ. വെളുത്ത ചിറകില്‍ തവിട്ടു പുള്ളികളോടു കൂടിയ ശലഭത്തിന്റെ പുഴുക്കളാണ് വില്ലന്‍മാര്‍.
1. ആക്രമിക്കപ്പെട്ട കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക.
2. തടത്തില്‍ വേപ്പ് , ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്തിളക്കി നടുക.
3. വേപ്പിന്‍ കുരു സത്ത് 35 മില്ലി /ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക.
4. വിളക്കു കെണി സന്ധ്യക്കു സ്ഥാപിക്കുക.
2. ആമവണ്ട് (എപ്പിലാക്‌ന ബിറ്റില്‍)
തവിട്ടു നിറത്തില്‍ കറുത്ത പുള്ളികളോടു കൂടി ആമയുടെ ആകൃതിയിലുള്ള കീടമാണിത്. പുഴുക്കള്‍ മഞ്ഞ നിറത്തില്‍ കൂട്ടമായി കാണുന്നു. വണ്ടും പുഴുക്കളും ഇലയിലെ പച്ചനിറം കാര്‍ന്ന് തിന്നും.
1 ശേഖരിച്ച് നശിപ്പിക്കുക, ഞെക്കി കൊല്ലുക.
2. വേപ്പിന്‍ കുരു സത്ത് 5 മില്ലി ഒരു ലിറ്റര്‍ വെള്ളം തോതില്‍ സ്്രേപ ചെയ്യുക.
3. പെരുവല സത്ത് 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്്രേപ ചെയ്യുക.
3. കുകില രോഗം (വൈറസ്)
1. 50 60 ഡിഗ്രി ചൂടുവെള്ളത്തില്‍ വിത്ത് മുക്കിയ ശേഷം നടുക.
2. രോഗകാരികളായ കിടങ്ങളേ വേപ്പെണ്ണ,വെളുത്തു ള്ളി, കാന്താരി മിശ്രിതം തളിച്ചു നശിപ്പിക്കുക. (5% വീര്യം)
3. 5 ദിവസം പുളിച്ച മോര്് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷം തളിക്കുക.