കാര്‍ഷിക സ്റ്റാളില്‍ ഫലവൃക്ഷതൈകളും വിത്തുകളും ലഭിക്കും
May 14, 2022, 16:03 IST

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലുളള കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ കാര്‍ഷിക വിപണന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ കാര്‍ഷിക തൈകളും , മേല്‍ത്തരം വിത്തുകളും , ഫലവൃക്ഷ തൈകളും , തെങ്ങിന്‍ തൈകളും മറ്റും മിതമായ വിലയ്ക്ക് ലഭിക്കും. ജൈവജീവനോപാധികളും ഗ്രോബാഗുകളും ലഭിക്കുന്നതാണ്. കര്‍ഷകര്‍ക്ക് ഭീഷണിയായി നിലകൊളളുന്ന കാട്ടുപന്നിയെ തുരത്തുന്നതിന് ഒരു കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പന്നമായ ബോറപ്പ് (BOREP) എന്ന ജൈവ ഉല്‍പ്പന്നവും സ്റ്റാളില്‍ ലഭിക്കും.